ADVERTISEMENT

അജ്മാൻ∙ എമിറേറ്റിലെ കഫെ, റസ്റ്ററന്റുകൾ ഇന്ന്(23) മുതൽ രാത്രി 11ന് അടയ്ക്കാൻ അടിയന്തര ദുരന്ത നിവാരണ വിഭാഗം നിർദേശം നൽകി. കോവിഡ്19 വ്യാപനം തടയുന്നതിനാണ് പുതിയ തീരുമാനം. എന്നാൽ കഫ്റ്റീരിയ, ഫാസ്റ്റ് ഫൂഡ് വിതരണം ചെയ്യുന്ന റസ്റ്ററന്റുകൾ എന്നിവയ്ക്ക് ഇൗ നിയമം ബാധകമല്ല. ഇവർക്ക് ഡെലിവറി സർവീസും അനുവദിച്ചിട്ടുണ്ട്.

 

നേരത്തെ അജ്മാനിലെ ഭക്ഷ്യ സ്ഥാപനങ്ങൾക്ക് അർധരാത്രി 12ന് അടയ്ക്കണമെന്നായിരുന്നു നിർദേശം. ഇതിൽ പിന്നീട് ഇളവ് നൽകി. എമിറേറ്റിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ കഫെകളും റസ്റ്ററന്റുകളും നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com