ADVERTISEMENT

അബുദാബി∙ യുഎഇയിൽ സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ അടയ്ക്കുന്നു. സാമ്പത്തിക മന്ത്രാലയത്തിന്റെ കസ്റ്റമർ സർവീസ് സെന്ററുകൾ പൂർണമായും അടച്ചുകൊണ്ടാണു തുടക്കം.

വരുംനാളുകളിൽ മറ്റു സർക്കാർ വകുപ്പുകളുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടയ്ക്കും. രാജ്യത്തിന്റെ ഡിജിറ്റൽവൽക്കരണത്തിനു ആക്കം കൂട്ടുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. മിസിറ്റീരിയൽ ‍ഡവലപ്മെന്റ് കൗൺസിലിന്റെ 50% സർവീസ് സെന്ററുകളും 2 വർഷത്തിനകം ഓൺലൈനാക്കും.

വിവിധ സർക്കാർ വകുപ്പുകളുടെ 282 സേവന കേന്ദ്രങ്ങളിൽ 59 ഏപ്രിലിനകം നിർത്തലാക്കും. ശേഷിച്ചവ അടുത്ത വർഷവും അടച്ച് സേവനം പൂർണമായി ഓൺലൈനാക്കാണു പദ്ധതി.സാമ്പത്തിക മന്ത്രാലയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 800 1222 നമ്പറിലോ info@economy.ae ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com