ADVERTISEMENT

അബുദാബി ∙ ഭാരം കുറഞ്ഞ യന്ത്രത്തോക്ക് വികസിപ്പിക്കാൻ യുഎഇ ഒരുങ്ങുന്നു. തവാസുൻ ഇക്കണോമിക് കൗൺസിലിനു കീഴിലുള്ള എസ്ഡിഎഫും ഇഒഎസ് ഡിഫൻസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി. 14.5 ഗുണം 114 മി.മീ വലുപ്പമുള്ള യന്ത്രത്തോക്കാണ് നിർമിക്കുക. രാജ്യാന്തര പ്രതിരോധ, നാവിക പ്രദർശനത്തോടനുബന്ധിച്ച് ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു. ആഗോള വിപണി ലക്ഷ്യം വച്ചാണ് സംയുക്ത സംരംഭം. 

അതിനിടെ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പ്രദർശനം കാണാനെത്തി. വിവിധ സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി സ്വദേശികൾ പ്രാദേശികമായി നിർമിച്ച അൽസാദിയാത്ത് കപ്പലും സന്ദർശിച്ച് വിലയിരുത്തി. കപ്പൽ കഴിഞ്ഞ ദിവസം സായിദ് ബിൻ സുൽത്താൻ ‍അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ വർക്സ് ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തിരുന്നു. 

71 മീറ്റർ നീളവും 14 മീറ്റർ വീതിയുമുള്ള കപ്പൽ യുഎഇയിലെ അൽ ഫത്താൻ ഷിപ്പ് ഇൻഡസ്ട്രി നിർമിച്ചതാണ്. അപകടകരമായ ഘട്ടങ്ങളിൽ തീരസുരക്ഷാ സംരക്ഷണത്തിനു ചുക്കാൻ ‍പിടിക്കുന്ന ഷുജാ (ധൈര്യം) എന്ന കപ്പലും ഇന്നു രാജ്യാന്തര നാവിക പ്രദർശനത്തിൽ പുറത്തിറക്കി. 

അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. 50 മീറ്റർ നീളമുള്ള കപ്പലിന്റെ വേഗം 22 നോട്സാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com