ADVERTISEMENT

ദുബായ് ∙ നഗരത്തിലോടുള്ള ടാക്സികളുടെ മുകളിൽ ഇനി പരസ്യങ്ങൾ നിറയും. ചുറ്റുപാടുകളനുസരിച്ച് ഇതു മാറിക്കൊണ്ടിരിക്കുമെന്നതിനു  പുറമേ ഉള്ളിൽ ആളുണ്ടോ എന്ന വിവരവും അറിയാനാകും.

ആർടിഎയുടെ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) പുതിയ ടാക്സി ടോപ്പ് പരസ്യപരിപാടിയുടെ ഭാഗമായാണ് ഈ മാറ്റങ്ങൾ. സ്വകാര്യ കമ്പനികളുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതിയിൽ ആർടിഎയ്ക്കു വരുമാന വർധനവിനു പുറമേ സേവന മികവും പരസ്യപ്രചാരണവുമാണ് ലക്ഷ്യം. 

ദുബായിലെ 11,000 ടാക്സികളിലും ഇങ്ങനെ പരസ്യങ്ങൾ നൽകാനുള്ള അവസരവും കമ്പനികൾക്ക് ലഭിക്കുകയാണെന്ന് ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാദി വ്യക്തമാക്കി. ഇതിനകം നാഷനൽ ടാക്സി കമ്പനിയുടെ 100 ആർടിഎ ടാക്സികളിൽ പരസ്യബോർഡുകൾ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. ഒരോ സ്ഥലത്ത് എത്തുമ്പോഴും അവിടുത്തെ ആളുകളുടെ രീതിയ്ക്കനുസരിച്ച് നിറവും പരസ്യവുമെല്ലാം മാറും. മറ്റ് വാഹനങ്ങളുടെ ശ്രദ്ധ തെറ്റിക്കാത്ത രീതിയിൽ പരിസരങ്ങൾക്ക് അനുസരിച്ച് പരസ്യവും മാറിക്കൊണ്ടിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com