ADVERTISEMENT

ദോഹ∙ രാജ്യത്തെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള  കരട് നിയമത്തിന് മന്ത്രിസഭയുടെ അനുമതി.

സമഗ്രവും ഉയര്‍ന്ന നിലവാരത്തിലുമുള്ള കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംവിധാനം ജനങ്ങള്‍ക്ക് നല്‍കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വേണമെന്നതിന് പുറമേ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ ആവശ്യമായ പദ്ധതികള്‍, നയങ്ങള്‍, നടപടിക്രമങ്ങള്‍, സംവിധാനങ്ങള്‍, വ്യവസ്ഥകള്‍ എന്നിവ ഉറപ്പാക്കുക, ആരോഗ്യ സേവനങ്ങളില്‍ രോഗികളുടെ അവകാശങ്ങളും ചുമതലകളും നിര്‍ണയിക്കുക, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പൗരന്മാര്‍ക്ക് സൗജന്യ ആരോഗ്യ സേവനം നല്‍കുക എന്നിവയാണ് കരട് നിയമം വ്യവസ്ഥ ചെയ്യുന്നത്.  

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്.

  മോട്ടോര്‍ വാഹനങ്ങളുടെ ഡ്രൈവിങ് പഠനത്തിനായി താല്‍ക്കാലിക ലൈസന്‍സ് നല്‍കുന്നതിനുള്ള പുതുക്കല്‍ ഫീസില്‍ നിന്നും ഡ്രൈവിങ് സ്‌കൂളുകളില്‍ പരിശീലനം നടത്തുന്നവരെ ഒഴിവാക്കാനുള്ള കരട് തീരുമാനത്തിനും മന്ത്രിസഭ അനുമതി നല്‍കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഡ്രൈവിങ് സ്‌കൂള്‍ അടച്ചിടേണ്ടി വന്ന സമയങ്ങളില്‍ താല്‍ക്കാലിക ലൈസന്‍സ് എടുക്കാനുള്ള പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നവരും 2020 മാര്‍ച്ച് മൂന്നിനും ഓഗസ്റ്റ് ഒന്നിനും ഇടയില്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞതുമായ  ഡ്രൈവിങ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പുതിയ ഉത്തരവ് ബാധകം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com