ADVERTISEMENT

അബുദാബി∙ ദേശീയ പ്രതിരോധ, നാവികസേനാ (ഐഡെക്സ്, നേവഡെക്സ്) പ്രദർശനത്തിൽ കോടികളുടെ ആയുധ കരാർ. 4 ദിവസം പിന്നിട്ട പ്രദർശനത്തിൽ ഇതുവരെ  2005.3 കോടി ദിർഹത്തിന്റെ കരാറുകളാണ് ഒപ്പുവച്ചത്. നാലാം ദിനമായ ഇന്നലെ മാത്രം 214 കോടി ദിർഹത്തിന്റെ കരാറിൽ 6 രാജ്യാന്തര കമ്പനികളും 18 പ്രാദേശിക കമ്പനികളും കരാർ ഒപ്പിട്ടതായി എക്സിബിഷൻ വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഹസ്സാനി പറഞ്ഞു. 

യാസ് ഹോൾഡിങ് എൽ‌സി‌സി, അബുദാബി ഷിപ്പ് ബിൽഡിങ് എന്നിവയും വിവിധ രാജ്യാന്തര കമ്പനികളുമായി കരാറുണ്ടാക്കി. 

ബോയിങ്, വല്ലോ എക്യുപ്‌മെന്റ് സ്‌പെയർ പാർട്‌സ് ട്രേഡിങ്, ഹാരിസ് ഇന്റർനാഷണൽ ഐഎൻസി, എലെട്രോണിക്ക എസ്‌പി‌എ എന്നിവയാണ് ഇന്നലെ കരാർ ഒപ്പിട്ട കമ്പനികളിൽ പ്രമുഖർ. പ്രദർശനം ഇന്നു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com