ADVERTISEMENT

ദുബായ് ∙ മാതാപിതാക്കൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിൽ പിണങ്ങി വീടിന്‍റെ മുകൾത്തട്ടിൽ ഒളിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥിനിയെ ദുബായ് പൊലീസ് കണ്ടെത്തി. ദുബായിലെ ഉമ്മുസുഖീമിൽ ഇന്നലെയായിരുന്നു സംഭവം. ദുബായ് ബർഷയിലെ സ്വകാര്യ സ്കൂളിൽ 11–ാം ക്ലാസ് വിദ്യാർഥിനിയായ ഹരിണി കറാനി(16)യാണ് രാവിലെ ആറിന് നടക്കാനിറങ്ങി അപ്രത്യക്ഷയായത്.

വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ ദുബായ് പൊലീസിൽ വിവരമറിയിച്ചു. കൂടാതെ, ബന്ധുക്കളും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങൾ വഴിയും പൊതുജനങ്ങളോട് സഹായം ആവശ്യപ്പെട്ടിരുന്നു. എവിടെ നിന്നും പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് വീട് പരിശോധിച്ചപ്പോൾ മുകൾനിലയിൽ ഒളിച്ചിരിക്കുന്നതാണ് കണ്ടത്.

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ മാതാപിതാക്കൾ വഴക്കുപറയുകയും മൊബൈൽഫോൺ തിരിച്ചുവാങ്ങുകയും ചെയ്തിരുന്നു. ഇതിലുള്ള ദേഷ്യത്താലാണ് കുട്ടി വീടിനുള്ളിൽ ഒളിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com