ADVERTISEMENT

ദുബായ്∙ ഉഗ്രൻ നമ്പർ കിട്ടിയപ്പോൾ അതു വയ്ക്കാൻ കിടിലൻ ഒരു കാറുവാങ്ങിയ ചൈനീസ് വ്യാപാരിയാണ് ഇപ്പോൾ താരം. ഇന്ത്യക്കാരനും മോശമായില്ല. ബൽവീന്ദർ സാഹ്നി എന്ന വ്യവസായി ഡി5 എന്ന നമ്പർ പ്ലേറ്റിനു നൽകിയത് 33 ദശലക്ഷം ദിർഹമാണ്(66 കോടി രൂപയിലധികം). പബ്ലിക് റിസോഴ്സ് അതോറിറ്റി റാസൽഖൈമയിൽ നടത്തിയ കൗതുക കാർ നമ്പർ ലേലത്തിലാണ് കോടികളെറിഞ്ഞ് ഇഷ്ട നമ്പർ വ്യവസായികൾ വാങ്ങിയത്.

ദുബായ് അൽ അവീറിൽ കാർ ഷോറൂം നടത്തുന്ന ചൈനീസ് വ്യവസായി സിയാൻ ജുൻ ആണ് എക്സ്-1 എന്ന അപൂർവ നമ്പർ കിട്ടിയപ്പോൾ അതു വയ്ക്കാൻ റോൾസ് റോയ്സ് തന്നെ വാങ്ങിയത്. നല്ല നീല നിറത്തിലുള്ള റോൾസ് റോയ്സിനു എട്ടു കോടി രൂപ ചെലവായെന്നു വെളിപ്പെടുത്തിയ സിയാൻ ജുൻ (Xiyan Jun)പക്ഷേ,  നമ്പർ കിട്ടാൻ എത്ര ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയിട്ടില്ല. എക്സ് എന്ന നമ്പർ കോഡ് തന്റെ പേരിന്റെ കൂടി ആദ്യ അക്ഷരമായതിനാലാണ് ഏറെ ഇഷ്ടം തോന്നിയതെന്ന് സിയാൻ പറയുന്നു.

ചൈനയിൽ വച്ചും ഇതുപോലെ കൗതുകമുള്ള നമ്പരുകൾ വാങ്ങുമായിരുന്നെന്നും കുടുംബത്തിലേക്ക് ഇനിയും രണ്ടു മൂന്ന് എക്സ് സീരീസ് നമ്പർ പ്ലേറ്റുകളും വാങ്ങാൻ താൽപര്യമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു വർഷമായി ദുബായിൽ താമസിക്കുന്ന സിയാന് നാലു കുട്ടികളാണുള്ളത്. അപൂർവമായ നമ്പർ ദാനം പ്രത്യേക ചടങ്ങായിത്തന്നെ ഇനോക് വാഹനപരിശോധന വില്ലേജിൽ റാസൽഖൈമ പൊലീസ് സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com