ADVERTISEMENT

ദുബായ് ∙ നാലു വയസുള്ള പെൺകുട്ടി കാറിൽ ശ്വാസം മുട്ടി മരിച്ചു. പിതാവിന്റെ അശ്രദ്ധമൂലം കുട്ടി മണിക്കൂറുകളോളം കാറിനകത്ത് അകപ്പെട്ടതിനാലാണ് അപകടം സംഭവിച്ചതെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടരുന്നു.

ഇന്നലെ വൈകിട്ട് ഏഴരയ്ക്കായിരുന്നു ദാരുണ സംഭവം. ഷോപ്പിങ് കഴിഞ്ഞു സാധനങ്ങളുമായി വീട്ടിലെത്തിയ പിതാവ് തന്റെ നാലു മക്കളോടു സഹായം ആവശ്യപ്പെട്ടു. കുട്ടികളെല്ലാം ചേർന്നു സാധനങ്ങൾ വീട്ടിനകത്തേയ്ക്ക് എത്തിക്കുകയും പിതാവ് ക്ഷീണിതനായതിനാൽ നേരെ മുറിയിൽ കിടന്ന് ഉറങ്ങുകയും ചെയ്തു. മണിക്കൂറുകൾക്കു ശേഷമാണു മറ്റുള്ളവർ നാലു വയസുകാരിയെ കാണാനില്ലെന്നു തിരിച്ചറിഞ്ഞത്. പിതാവു ചെന്നു നോക്കിയപ്പോൾ കുട്ടി കാറിന്റെ മുൻസീറ്റിൽ അവശയായി കിടക്കുന്നതാണു കണ്ടതെന്നു ദുബായ് പൊലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ കേണൽ മക്കി സൽമാൻ അഹമ്മദ് പറഞ്ഞു.

ദുബായ് പൊലീസ് സംഭവ സ്ഥലം സന്ദർശിച്ചു തെളിവെടുത്തു. കുട്ടികൾ വാഹനങ്ങൾക്കുള്ളിലായിരിക്കുമ്പോൾ എപ്പോഴും ജാഗ്രത പുലർത്തണമെന്നു പൊലീസ് നിർദേശിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com