ADVERTISEMENT

കുവൈത്ത് സിറ്റി∙ സ്വകാര്യ സ്കൂളുകളിൽ എഴുത്ത് പരീക്ഷ പാടില്ലെന്ന് വിദ്യാഭ്യാ സമന്ത്രാലയം. 

രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും നിരോധനം ബാധകമാണെന്ന് മന്ത്രാലയം സ്പെഷൽ എജ്യുക്കേഷൻ വിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.അബ്ദുൽ മുഹ്സിൻ അൽ ഹുവൈലെ വ്യക്തമാക്കി. 

കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ മൂല്യനിർണയത്തിന് അവലംബിച്ച രീതി തുടരണം. ചില വിദ്യാലയങ്ങൾ എഴുത്ത് പരീക്ഷ നടത്തുന്നതിന് ഇതിനകം വാങ്ങിയ അനുമതി റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു.

ഒന്നാം സെമസ്റ്ററിൽ പ്രത്യേക അനുമതിയോടെ സ്കൂളുകളിൽ എഴുത്ത് പരീക്ഷ നടത്തിയിരുന്നു. അത്തരം വിദ്യാലയങ്ങളിലും എഴുത്ത് പരീക്ഷയ്ക്ക് അനുമതി ഇല്ല. 

കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയം നിയന്ത്രണങ്ങളും കടുപ്പിച്ചു.  ഈ സാഹചര്യത്തിലാണ് കുട്ടികൾ സ്കൂളുകളിൽ എത്തുന്നത് ഒഴിവാക്കാൻ എഴുത്തുപരീക്ഷ വേണ്ടെന്ന് വച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com