ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ 1203 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 166,685 ആയി ഉയര്‍ന്നു. ഏഴ് രോഗികള്‍ കൂടി മരിച്ചു. മരണ സംഖ്യ 1735 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 93 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

632 കോവിഡ് രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 204 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. അതേസമയം, 746 രോഗികള്‍ കൂടി കോവിഡ് മുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 149,049 ആയി ഉയര്‍ന്നു. കോവിഡ് മുക്തി നിരക്ക് 80.4 ശതമാനമായി കുറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com