ADVERTISEMENT

ദുബായ്∙ ഇന്നു രാവിലെ ദുബായ് എമിറേറ്റ്സ് റോഡി(ഇ611)ൽ 28 വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നു യുവതിക്കു പരുക്കേറ്റു. സ്ഥലത്തു മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

 

പുലർച്ചെയായിരുന്നു അബുദാബി ഭാഗത്തേയ്ക്കുള്ള റോഡിൽ അൽ റുവൈയയ്ക്ക് ശേഷം അപകടമുണ്ടായത്. റോഡിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു വാഹനങ്ങളുടെ കൂട്ടയിടി ഉണ്ടായതെന്നു ട്രാഫിക് പൊലീസ് ജനറൽ വിഭാഗം ഡയറക്ടർ ബ്രി.സെയിഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. പരുക്കേറ്റ യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല.

 

മൂടൽമഞ്ഞ്; പ്രത്യേക ജാഗ്രത പുലർത്തണം

 

മൂടൽമഞ്ഞുള്ള സമയങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അൽ മസ്റൂയി ഡ്രൈവർമാരെ ഉണർത്തി. മതിയായ അകലം പാലിക്കുകയും വേഗം നിയന്ത്രിക്കുകയും ചെയ്യണം. കൂടാതെ, ലൈനുകൾ മാറുമ്പോൾ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണമെന്നും നിർദേശിച്ചു. പോകാനുള്ള വഴികൾ സൂക്ഷ്മമായി പരിശോധിച്ച് ആസൂത്രണം ചെയ്ത് മാത്രമേ യാത്ര പുറപ്പെടാൻ പാടുള്ളൂ. അടിയന്തരമല്ലെങ്കിൽ മൂടൽമഞ്ഞ് നീങ്ങിയ ശേഷമേ യാത്ര ചെയ്യാവൂ എന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com