ADVERTISEMENT

ദോഹ ∙ മറ്റ് രാജ്യങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവു ലഭിക്കും. എന്നാല്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കമ്പനികളുടെ കോവിഡ് വാക്‌സീന്‍ എടുത്തവരായിരിക്കണം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ അറിയാം.

മന്ത്രാലയം അംഗീകരിച്ച വാക്‌സീനുകള്‍

ഫൈസര്‍-ബയോടെക്

മൊഡേണ

അസ്ട്രസെനിക

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 

ക്വാറന്റീന്‍ ഇളവിന്റെ മാനദണ്ഡങ്ങള്‍

∙ കോവിഡ് വാക്‌സീന്‍ നിശ്ചിത ഡോസുകള്‍ മുഴുവനും പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന്‍ ഒറ്റ ഡോസാണ് ലഭിക്കുക. മറ്റ് മൂന്ന് കമ്പനികളുടെയും വാക്‌സീന്‍ രണ്ടു ഡോസ് എടുക്കുമ്പോഴാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാകുക.

∙ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസെടുത്ത് 14 ദിവസവും മറ്റ് മൂന്ന് കമ്പനികളുടെയും രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസവും കഴിയണം. 

∙ വാക്‌സിനേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഔദ്യോഗിക രേഖയില്‍ വ്യക്തിയുടെ പേര്, വാക്‌സീന്‍ ഡോസെടുത്ത തീയതി, വാക്‌സീന്റെ പേര്, സീരിയല്‍ നമ്പര്‍ എന്നിവ കൂടാതെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക ലോഗോ അല്ലെങ്കില്‍ ഔദ്യോഗിക സീല്‍ പതിപ്പിച്ചിരിക്കണം. 

∙ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ്-പിസിആര്‍ നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടാകണം. മറ്റ് രാജ്യങ്ങളില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. അല്ലെങ്കില്‍ ഖത്തറിന്റെ പ്രവേശന കവാടങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. 

∙ മൊബൈല്‍ ഫോണില്‍ ഇഹ്‌തെറാസ് ഹെല്‍ത്ത് സ്‌റ്റേറ്റ്‌സ് പച്ചയായിരിക്കണം. 

∙ വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 14 ദിവസം കഴിഞ്ഞിട്ടില്ലെങ്കില്‍ 7 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം. അല്ലെങ്കില്‍ 14 ദിവസം പൂര്‍ത്തിയാകുന്ന ദിവസം വരെ ഹോം ക്വാറന്റീനില്‍ കഴിയാം. ഏതു ദിവസമാണ് കുറവ് എന്നത് തിരഞ്ഞെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com