ADVERTISEMENT

റിയാദ് ∙ സൗദിയിൽ ഇന്ന് 783 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. എട്ടു മരണവും റിപ്പോർട്ട് ചെയ്തു. ആറ് ഗുരുതര രോഗികൾ വർധിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 417 പേർ രോഗമുക്തി നേടിയതായി അധികൃതർ പറഞ്ഞു. 7044 രോഗികൾ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. 

ഇവരിൽ  852 പേരുടെ നില  ഗുരുതരമായി തുടരുന്നു. ഇതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 394952 ഉം മരണ സംഖ്യ6719 ഉം രോഗമുക്തി നേടിയവർ 381189  ഉം ആയി. റിയാദിൽ മാത്രം ഇന്ന്  341 പേർക്ക് രോഗം കണ്ടെത്തി. മറ്റു പ്രവിശ്യകളിലെ സ്ഥിതി: മക്ക 142, കിഴക്കൻ പ്രവിശ്യ 131, അസീർ 30, മദീന 25, ഹായിൽ 22, അൽ ഖസീം 22, തബൂക്ക് 18, ജിസാൻ 17, നജ്‌റാൻ 10, ശമാലിയ 9, അൽജൗഫ് 9, അൽബാഹ 7.  

പുതുതായി നടത്തിയ 63992 കോവിഡ് പരിശോധനകൾ ഉൾപ്പെടെ 15533915 കോവിഡ് ടെസ്റ്റുകൾ നടത്തി. രാജ്യത്ത് ഇതുവരെ 5477489 പേർ പ്രതിരോധ വാക്സീൻ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com