ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ നിസ്വയില്‍ മരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ ചെപ്പള്ളി വീട്ടില്‍ സുകുമാര പിള്ളയുടെ മകന്‍ എസ്. അജിത് കുമാര്‍ (52) ആണ് മരിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള പരിശോധനയിലാണു കോവിഡ് പോസിറ്റീവ് ആയത്.  ഒമാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന 44–ാമത്തെ മലയാളിയാണ് അജിത് കുമാര്‍.

20 വര്‍ഷത്തില്‍ അധികമായി ഒമാനിലുള്ള അജിത് നിസ്വയിലെ നിര്‍മാണ കമ്പനിയില്‍ ജെസിബി ഓപറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്നു ദിവസങ്ങളായി താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു അജിത്. കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകര്‍ ജോലി സ്ഥലത്തു നിന്നു മടങ്ങി എത്തിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ: രഞ്ജിനി. മക്കള്‍: സ്നേഹ, മേഘ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com