ADVERTISEMENT

ദുബായ് ∙ ഇപ്രാവശ്യം കോടികളുമായി ഭാഗ്യം വളരെ അടുത്തു തന്നെയുണ്ടായിരുന്നു; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) ലഭിച്ചത് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരൻ കൊച്ചി സ്വദേശി ജോർജ് തോമസിന്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു രാവിലെ നറുക്കെടുപ്പ് നടന്നത്.

കഴിഞ്ഞ ഏഴു വർഷമായി ഷാർജയിൽ താമസിക്കുന്ന ഇൗ 43 കാരൻ എടുത്ത 2016 എന്ന ടിക്കറ്റാണ് 355–ാം നറുക്കെടുപ്പിൽ ഭാഗ്യവുമായെത്തിയത്. കഴിഞ്ഞ 6 വർഷമായി താൻ പതിവായി ടിക്കറ്റെടുക്കാറുണ്ടെന്ന് ദുബായ് എയർപോർട്ടിൽ സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് സൂപ്പർവൈസറായി ജോലി ചെയ്യുന്ന ജോർജ് തോമസ് പറഞ്ഞു. 

dubai-duty-free-promotion1

ജനിക്കാൻ പോകുന്ന നാലാമത്തെ കുഞ്ഞ് കൊണ്ടുവന്ന ഭാഗ്യമാണിത്. തീർച്ചയായും ദൈവ കടാക്ഷവുമാണ്. കുട്ടികളുടെ ഭാവി ശോഭനമാക്കുന്നതിനെ കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അ‌‌ടുത്തിടെയാണ് ഭാര്യയെയും മൂന്നു മക്കളെയും നാട്ടിലേയ്ക്ക് തിരിച്ചയച്ചത്.

ഇന്ത്യന്‍ പ്ലസ് ടു വിദ്യാർഥിക്ക് ആഡംബര ബൈക്ക്

ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഇന്ത്യൻ പ്ലസ് ടു വിദ്യാർഥി ആര്യൻ രവീന്ദ്ര ഷേണായി(17)ക്കും ഷാർജയിൽ താമസിക്കുന്ന മറ്റൊരു ഇന്ത്യക്കാരൻ ദീപക് ശർമ രഘുനാഥ് ശർമ(44)യ്ക്കും ആഡംബര മോട്ടോർ ബൈക്കുകൾ സമ്മാനം ലഭിച്ചു. അടുത്ത പ്രാവശ്യത്തെ നറുക്കെടുപ്പിൽ താൻ 10 ലക്ഷം ഡോളറിന്റെ ഒന്നാം സമ്മാനം നേടുമെന്ന് ദീപക് പ്രത്യാശിച്ചു. കൂടാതെ, ലബനീസ് സ്വദേശി ഹാതിം യഹിയയ്ക്ക് ആഡംബര കാർ സമ്മാനമായി ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com