ADVERTISEMENT

കുവൈത്ത് സിറ്റി∙ ചെലവിന്റെ കാര്യത്തിൽ കുവൈത്ത് പിന്നിലല്ല. 2020-2021 വർഷത്തെ കണക്കനുസരിച്ച്  ചരിത്രത്തിൽ ഏറ്റവും കൂടിയ ചെലവ് ആകും രേഖപ്പെടുത്തുക.

ബജറ്റ് പ്രകാരം വാർഷിക ചെലവ് 23 ബില്യൻ ദിനാർ ആണ്. കോവിഡ് തുടങ്ങിയപ്പോൾ പ്രതിരോധത്തിനും മറ്റുമായി 500 ദശലക്ഷം ദിനാർ കൂടി അനുവദിച്ചു. 

മുൻ‌നിര പോരാളികൾക്ക് ബോണസ് നൽകുന്നതിനായി കഴിഞ്ഞ മാസം 600 ദശലക്ഷം ദിനാർ കൂടി വകയിരുത്തി. 

അങ്ങനെ വാർഷിക ചെലവ് 24.1ബില്യൻ ദിനാർ ആയി. ഫിനാൻഷ്യൽ ഗ്യാരൻ‌റി, വായ്പത്തുക തിരിച്ചടക്കുന്നത് നീട്ടിവച്ചത് എന്നിവ കൂടി പരിഗണിച്ചാൽ ചെലവ് പിന്നെയും കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. 

കഴിഞ്ഞ 20വർഷത്തെ കണക്ക് പ്രകാരം ചെലവ് 318.1 ബില്യൻ ദിനാറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com