മസ്‌കത്ത്∙ ഒമാനില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇബ്രി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്റ് അപ്ലയന്‍സില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ തോട്ടപ്പുള്ളി സ്വദേശിനി സുജാത (48) ആണു മരിച്ചത്. രോഗ ലക്ഷണങ്ങളെ തുടർന്നു വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനായുള്ള പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. മകള്‍ ഇബ്രി ഇന്ത്യന്‍ സ്‌കൂളില്‍ പത്താം തരത്തിലും മകന്‍ പന്ത്രണ്ടാം തരത്തിലും പഠിക്കുകയാണ്.