sections
MORE

നവോദയ രക്തദാന ക്യാംപയിൻ നടത്തി

navodaya-blood-donation-campaign
SHARE

ദമാം ∙ നവോദയ സാംസ്‌കാരിക വേദി ഇരുപതാം വാർഷികത്തിന്റെ ഭാഗമായി നടത്തിവരുന്ന രക്തദാന ക്യാംപയിൻ നാലാം ഘട്ടത്തിലേക്ക് കടന്നപ്പോൾ ഇതുവരെ 600 പേർ രക്തം നൽകിയതായി സംഘാടകർ അറിയിച്ചു. ദമാം റീജനൽ ലബോറട്ടറി & ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചാണ് മൂന്നുമാസം നീണ്ടു നിൽക്കുന്ന ക്യാംപയിൻ സംഘടിപ്പിക്കുന്നത്. 

അബ്ഖൈഖ്, അൽഹസ്സ, മുബറസ് എന്നിവിടങ്ങളിൽ നടന്ന ക്യാംപിൽ നവോദയ പ്രവര്‍ത്തകരും പൊതുസമൂഹത്തിലെ സ്ത്രീകളും പുരുഷൻമാരും അടക്കം നൂറോളം ആളുകൾ പങ്കെടുത്തു. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും വ്യവസായ പ്രമുഖനുമായ ജോളി ലോനപ്പൻ നാലാംഘട്ട ഉദ്ഘാടനം നിർവഹിച്ചു. 

നവോദയ കേന്ദ്ര സാമൂഹികക്ഷേമ ചെയർമാൻ ഇ.എം. കബീർ, കൺവീനർ നൗഷാദ് അകൊലത്ത്, ജോയിന്റ് കൺവീനർ ഗഫൂർ, രക്ഷാധികാരി സമിതി അംഗം ഹനീഫ മൂവാറ്റുപുഴ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ വസന്ദകുമാർ, മധു, ചന്ദ്രശേഖർ, അഷറഫ്, ശ്രീജിത്, പ്രസന്നൻ, കേന്ദ്ര കുടുംബവേദി സാമൂഹികക്ഷേമ കൺവീനർ ബിഡി അനിൽ, ജോയിന്റ് കൺവീനർ മനോജ് പുത്തൂരൻ, കേന്ദ്ര കുടുംബവേദി വൈസ് പ്രസിഡന്റ് സുരയ്യ ഹമീദ്, കേന്ദ്ര കുടുംബവേദി അംഗം മുസമ്മിൽ തുടങ്ങിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA