ADVERTISEMENT

ദുബായ് ∙ ലേഡി സൂപ്പർ താരം നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എൻ.ഭട്ടതിരി സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലർ ‘നിഴൽ’ കേരളത്തോടൊപ്പം യുഎഇയിലെ തിയറ്ററുകളിലും വെള്ളിയാഴ്ച (ഏപ്രിൽ 9) റിലീസാകുന്നു. യുഎഇയിലെ ഗോൾഡൻ സിനിമ വിതരണം ചെയ്യുന്ന ചിത്രം കാണാനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ മനോരമ പത്രം, ഒാൺലൈൻ വായനക്കാർക്ക് അവസരം. 

ഇതോടൊപ്പമുള്ള ചോദ്യത്തിന് വെള്ളിയാഴ്ച (9–04–2021) രാവിലെ 9ന് മുൻപ് ശരി ഉത്തരം അയക്കുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്കു രണ്ട് ടിക്കറ്റുകൾ വീതം സമ്മാനമായി നൽകും. യുഎഇയിലെ എല്ലാ വോക്സ് സിനിമാസിലും ഇഷ്ടമുള്ള ദിവസം ഈ സിനിമ കാണാം. 

ഏറെ നാളുകൾക്ക് ശേഷം നയനതാര മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന നിഴലിൽ യുഎഇയിലെ മോഡലായ മലയാളി ബാലൻ ഇസിൻ ഹാഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചോദ്യം: അപ്പു എൻ.ഭട്ടതിരിക്ക് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രങ്ങൾ ഏതൊക്കെ ? 

ഉത്തരം വാട്സാപ് ചെയ്യുക. നമ്പർ: 055 7964490.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com