ADVERTISEMENT

അബുദാബി∙ നാളെ ആരംഭിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ യുഎഇയിലെ സ്കൂളുകൾ പൂർത്തിയാക്കി.  എസ്എസ്എൽസിക്ക് 9 കേന്ദ്രങ്ങളിലായി 546 വിദ്യാർഥികളും ഹയർ സെക്കൻഡറിക്കു 8 കേന്ദ്രങ്ങളിലായി 491 വിദ്യാർഥികളുമാണ് യുഎഇയിൽനിന്ന് റജിസ്റ്റർ ചെയ്തിട്ടുള്ളത്. മലയാളികൾക്കു പുറമേ വിവിധ രാജ്യക്കാരും കേരള ബോർഡ് പരീക്ഷ എഴുതുന്നുണ്ട്.  എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ മേൽനോട്ടത്തിനായി പരീക്ഷാഭവൻ ജോയിന്റ് കമ്മിഷണർ ഗിരീഷിന്റെ നേതൃത്വത്തിൽ നാട്ടിൽനിന്നെത്തിയ ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ അതതു സ്കൂളിലെത്തി ഇന്നു ചുമതലയേൽക്കും. 

കുട്ടികളുടെ ശ്രദ്ധയ്ക്ക്

കോവിഡ് മാനദണ്ഡപ്രകാരം പരീക്ഷ തുടങ്ങുന്നതിനു അര മണിക്കൂർ മുൻപ് കുട്ടികൾ സ്കൂളിൽ എത്തണം. ഒരു ക്ലാസിൽ 2 മീറ്റർ അകലം പാലിച്ച് 9 മുതൽ 11 പേർക്കാണ് അനുമതി. വിദ്യാർഥികൾ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും അകലം പാലിക്കുകയും വേണം. ഹാൻഡ് സാനിറ്റൈസറും കരുതാം. ഹാൾ ടിക്കറ്റ്, പേന, പെൻസിൽ, റബർ, വാട്ടർബോട്ടിൽ എന്നിവ മാത്രമേ പരീക്ഷാ ഹാളിൽ അനുവദിക്കൂ. 14 ദിവസത്തിനകം കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്ന് സത്യവാങ്മൂലം നൽകുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com