ADVERTISEMENT

ദോഹ ∙ ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ യാത്രാവശ്യങ്ങള്‍ക്കുളള കോവിഡ്-പിസിആര്‍ പരിശോധനാ നിരക്ക് ഏകീകരിച്ചു കൊണ്ടുള്ള നടപടി ഇന്നു മുതല്‍ പ്രാബല്യത്തില്‍. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശ പ്രകാരം ഇന്നു മുതല്‍ 300 റിയാല്‍ മാത്രമേ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പരിശോധനയ്ക്കായി ഈടാക്കാന്‍ അനുമതിയുള്ളു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലെ തിരക്ക് ഉയരുന്നതിനെ തുടര്‍ന്ന് യാത്രാവശ്യങ്ങള്‍ക്കുള്ള കോവിഡ് പരിശോധന താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. 

കോവിഡ്-പിസിആര്‍ പരിശോധനയ്ക്ക് 350-500 റിയാല്‍ ഈടാക്കിയിരുന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ സാമ്പത്തികബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്ന സാഹചര്യത്തില്‍ 300 റിയാലെന്ന ഏകീകൃത നിരക്ക് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത് ആശ്വാസകരമാണ്. രാജ്യത്തുടനീളമായുള്ള 44 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് കോവിഡ്-പിസിആര്‍ സ്രവ പരിശോധനയ്ക്ക് അനുമതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com