ADVERTISEMENT

അബുദാബി∙ പ്രമേഹം പെട്ടന്നു സുഖപ്പെടുത്തുന്ന മരുന്ന് വികസിപ്പിച്ച് അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. ഉയർന്ന പ്രമേഹ രോഗമുള്ളവർ മരുന്ന് കഴിച്ചാൽ 2 മണിക്കൂറിനകം രക്തത്തിലെ പഞ്ചസാര ക്രമീകരിക്കുമെന്ന് ഗവേഷകർ പറയുന്നു. 

പരീക്ഷണാടിസ്ഥാനത്തിൽ സജ്ജമാക്കിയ മരുന്ന് പരമ്പരാഗത ഇൻസുലിനു ബദലാകുമെന്ന് ഗവേഷകർ അവകാശപ്പെട്ടു. വിവിധ പാളികളുള്ള നാനോഷീറ്റുകൾക്കിടയിൽ ഇൻസുലിൻ ഘടകങ്ങൾ നിറച്ചു തയാറാക്കുന്ന മരുന്ന് വേഗം ശരീരത്തിലേക്കു വലിച്ചെടുക്കുന്നതിനാലാണ് പെട്ടന്നു ഫലം ലഭിക്കുന്നത്. ഇതുമൂലം ഇൻസുലിന്റെ ഓവർഡോസ് ഒഴിവാക്കാനാകും. യൂണിവേഴ്സിറ്റിയിലെ ട്രബോൽസി റിസർച്ച് ഗ്രൂപ്പിന്റെ പഠന റിപ്പോർട്ട് മെഡിക്കൽ ജേണൽ കെമിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അൾജീരിയ, സ്പെയിൻ, സൗദി അറേബ്യ, യുകെ രാജ്യങ്ങളിൽനിന്നുള്ള ഗവേഷകരുടെ സഹകരണത്തോടെയായിരുന്നു പരീക്ഷണം. യുഎഇയിൽ ആറിൽ ഒരാൾ പ്രമേഹരോഗികളാണെന്നാണ് കണക്ക്. 60 വയസിൽ താഴെ മരിക്കുന്നവരിൽ മൂന്നിൽ രണ്ടുപേരും പ്രമേഹ രോഗികളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com