ADVERTISEMENT

ദോഹ∙ ഓർത്തോപീഡിക്-കായിക മെഡിസിൻ ആശുപത്രിയായ ആസ്പതാർ 'ഹെൽത്തി റമസാൻ' ക്യാംപെയ്ൻ തുടങ്ങി.

റമസാനിൽ സജീവവും ആരോഗ്യകരവുമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടാണ് ക്യാംപെയ്ൻ. 

ആസ്പതാർ കായിക മെഡിസിൻ ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ സംബന്ധിച്ച സന്ദേശങ്ങൾ, പോഷകാഹാര ക്രമങ്ങൾ, ശാരീരിക വ്യായാമങ്ങൾ, ഉറക്കം, മാനസിക സമ്മർദം തുടങ്ങിയ മനശാസ്ത്രപരമായവ, ഓറൽ ഹെൽത്ത് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ആസ്പതാറിന്റെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക. പൊതുജനങ്ങൾക്ക് തങ്ങളുടെ സംശയനിവാരണവും നടത്താം. 

റമസാൻ മധ്യം വരെ തുടരുന്ന ക്യാംപെയ്‌നിലൂടെ രാജ്യത്തെ കമ്യൂണിറ്റി അംഗങ്ങൾക്കിടയിൽ ശാരീരിക വ്യായാമം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com