ADVERTISEMENT

റിയാദ്∙സൗദിയിലെ കോവിഡ്  പ്രതിദിന കണക്കുകൾ  വീണ്ടും മേലോട്ടുയർന്നു. ഇന്നു മാത്രം 902  പേർക്കു പുതുതായി കോവിഡ്  സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 469 ആണ്. 7468  രോഗികൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ആശുപത്രിയിൽ കഴിയുന്നു. ഇവരിൽ 874 പേരുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 22 ഗുരുതര രോഗികളുടെ എണ്ണമാണ് കൂടിയതെന്ന് അധികൃതർ പറഞ്ഞു.

402 പേർക്കു സ്ഥിരീകരിച്ച റിയാദാണ് ഇന്നും രോഗബാധിതരുടെ എണ്ണത്തിൽ  മുന്നിൽ. ഗുരുതര രോഗികളും ഇവിടെയാണു കൂടുതൽ; 355 പേർ. പുതുതായി 163 പേർക്ക് രോഗം കണ്ടെത്തിയ മക്കയിൽ 186 ഗുരുതര രോഗികൾ ഉണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ച മറ്റു പ്രദേശങ്ങളിലെ  പ്രവിശ്യ തിരിച്ചുള്ള കണക്ക്: കിഴക്കൻ പ്രവിശ്യ 155, അസീർ 36,  മദീന 26, അൽഖസീം 21, ഹായിൽ 21, ജിസാൻ 21, തബൂക്ക് 17,  ശമാലിയ 12, നജ്‌റാൻ 12, അൽജൗഫ് 09, അൽബാഹ 7 എന്നിങ്ങനെയാണ്. ഇവിടങ്ങളിലെ ഗരുതര രോഗികളുടെ എണ്ണം: കിഴക്കൻ മേഖല 115, അസീർ 47, മദീന 46, അൽഖസീം 28, ഹായിൽ 24, തബൂക്ക് 23, ജിസാൻ 16, നജ്‌റാൻ 14, ശമാലിയ 7, അൽജൗഫ് 7, അൽബാഹ 6  എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 395854 ഉം രോഗമുക്തി നേടിയവർ 381658  ഉം, മരണസംഖ്യം 6728  ഉം ആയി.  പുതുതായി നടത്തിയ 71946 കോവിഡ് പരിശോധനകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ 15605861 കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കി. സൗദിയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചവർ 5682551 പേരാണെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com