ADVERTISEMENT

ദോഹ∙ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒൻപതാമത് അജ്യാൽ ചലച്ചിത്രമേളയ്ക്ക് നവംബർ ഏഴിന് തുടക്കം.

മുൻവർഷത്തെ പോലെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും മേള.  ആഗോളതലത്തിലുള്ള സിനിമകളും ഹ്രസ്വചിത്രങ്ങളുമാണ് മേളയിലെത്തുക. എട്ടിനും 25 നുമിടയിൽ പ്രായമുള്ളവരാണ് ജൂറി പ്രോഗ്രാമിൽ പങ്കെടുക്കുക. കഴിഞ്ഞ വർഷം 46 രാജ്യങ്ങളിൽ നിന്നുള്ള 80 ചിത്രങ്ങൾ  പ്രദർശിപ്പിച്ചു.

പരിമിത തോതിലുള്ള പ്രദർശനം, ലുസെയ്ൽ മറീനയിൽ ഡ്രൈവ്-ഇൻ സിനിമ, ഓൺലൈൻ പ്രദർശനം എന്നിങ്ങനെ മൂന്നു തരത്തിലായിരുന്നു മേള നടത്തിയത്.

ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനായി ഫീച്ചർ, ഹ്രസ്വ ചിത്രങ്ങൾക്ക് അപേക്ഷകൾ ഏപ്രിൽ 20 മുതൽ സമർപ്പിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com