sections
MORE

ക്ലാസുകളിൽ കുട്ടികളുടെ പരമാവധി എണ്ണം നിജപ്പെടുത്തി കുവൈത്ത്

SHARE

കുവൈത്ത് സിറ്റി∙കുവൈത്തിലെ വിദേശ വിദ്യാലയങ്ങളിൽ ഓരോ ക്ലാസിലും ഉൾക്കൊള്ളാവുന്ന കുട്ടികളുടെ പരമാവധി എണ്ണം നിർണയിച്ച് വിദ്യാഭ്യാസമന്ത്രാലയം ഉത്തരവിറക്കി. 

മന്ത്രാലയത്തിലെ സ്പെഷൽ ആൻഡ് സ്പെസിഫിക് എജ്യുക്കേഷൻ വിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.അബ്ദുൽ മുഹ്സിൻ അൽ ഹുവൈലി അംഗീകാരം നൽകിയ ഉത്തരവ് പ്രകാരം ഇന്ത്യ, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, ഇറാൻ സ്കൂളുകളിലെ കെജി വിഭാഗത്തിൽ 30 കുട്ടികളും മറ്റ് ക്ലാസുകളിൽ 40 കുട്ടികളും മതി.

ബ്രിട്ടിഷ്, ഫ്രഞ്ച് സ്കൂളുകളിൽ കെജി വിഭാഗത്തിൽ 25, മറ്റു ക്ലാസുകളിൽ 30 കുട്ടികൾക്ക് പ്രവേശനം നൽകാം. അമേരിക്കൻ, ബൈലിം‌ഗ്വൽ സ്കൂളുകളിൽ ഒരു ക്ലാസിൽ 25 കുട്ടികളെ ഉൾക്കൊള്ളാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA