ADVERTISEMENT

കുവൈത്ത് സിറ്റി ∙കായിക രംഗത്തെ മികവുറ്റവർ കുവൈത്തിലുണ്ടെങ്കിൽ മുന്നോട്ട് വരൂ. നിങ്ങളുടെ അനുഭവസമ്പത്ത് കുവൈത്തിലെ ഇന്ത്യക്കാർക്കിടയിൽ കായികമികവിന് ഗുണം ചെയ്യുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. 

ഇന്ത്യൻ സ്പോർട്സ് നെ‌റ്റ്‌വർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനകാലത്ത് പോൾ‌ വോൾട്ട് മത്സരങ്ങളിലെ അനുഭവം സിബി ജോർജ് പങ്കുവച്ചു. 

ഇന്ത്യയുടെ കായിക പാരമ്പര്യത്തെക്കുറിച്ച് സ്വദേശികൾക്കിടയിൽ പ്രചാരണത്തിന് തയാറാകണം. കായിക മേഖലയിൽ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. അവയെക്കുറിച്ച് പരിചയപ്പെടുത്തണം. 

അംബാസഡർ കപ്പ് നടത്തും

ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 60-‌ാംവാർഷികവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-‌ാം വാർഷികവും പ്രമാണിച്ച് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അംബാസഡർ കപ്പ് എവർ‌റോളിങ് ട്രോഫിക്ക് വേണ്ടി ബാഡ്മിന്റൺ, ക്രിക്കറ്റ് ടൂർണമെന്റ് നടത്തുമെന്ന് സ്ഥാനപതി സിബി പ്രഖ്യാപിച്ചു. ടൂർണമെന്റ് ഷെഡ്യൂൾ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് നിർണയിക്കും. 

ഇന്ത്യൻ സ്പോർട്സ് നെറ്റ്‌വർക് ഉദ്ഘാടനം

രാജ്യാന്തര കായിക ദിനാഘോഷത്തിന്റെ  ഭാഗമായി കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിലുള്ള ഇന്ത്യൻ സ്പോർട്സ് നെറ്റ്‌വർക് (ഐ‌എസ്‌എൻ) ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കായിക മേഖല എന്ന പേരിൽ ഡിജിറ്റൽ പ്രദർശനവും ഒരുക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com