sections
MORE

ഊർജോപയോഗം കുറയ്ക്കാം; പുതിയ ആശയവുമായി മലയാളിയുടെ ഇലക്ട്രിക്കൽ കമ്പനി

lalu-samuel-kingston
SHARE

ഷാർജ∙ ഉൗർജോപയോഗം കുറയ്ക്കുന്നതിനു പുതിയ ആശയവുമായി മലയാളിയുടെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്കൽ കമ്പനി. ലാലു സാമുവൽ ചെയർമാനായി ഷാർജ സെയ്ഫ് ഫ്രീസോൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കിങ് സ്റ്റൺ ഹോൾഡിങ്സ് ആണ് ഉൗർജ രംഗത്തെ പ്രമുഖ നിക്ഷേപകരായ എൻവിറോഫിനയുമായി ചേർന്നു പദ്ധതി ആവിഷ്കരിച്ചത്.  

ഒാസ്ട്രേലിയൻ കമ്പനിയായ എൻവിറോഫിന സിഒഒ മാരിയോസ് ഗെകാസും  ലാലു സാമുവലും ഇതുസംബന്ധിച്ചു ധാരണയിൽ ഒപ്പുവച്ചു.

ഒരു കെട്ടിടത്തിലേയോ, വ്യവസായ സ്ഥാപനങ്ങളിലെയോ വൈദ്യുതോപയോഗം കുറയ്ക്കാൻ ഏതൊക്കെ ഏരിയയിൽ പരിഹാരം കാണാനാകുമെന്നു പരിശോധിച്ചു കണ്ടെത്തിയ ശേഷം തങ്ങൾ തന്നെ ഇതിനു വേണ്ട പണം ചെലവഴിക്കുന്നതാണു പദ്ധതിയെന്നു ലാലു സാമുവൽ പറഞ്ഞു. ഉൗർജോപയോഗം കുറയ്ക്കുക വഴി ലാഭിക്കുന്ന പണത്തിൽ നിന്ന് ഇതിനായി നിക്ഷേപിച്ച തുക പിന്നീടു കണ്ടെത്തുകയാണു ചെയ്യുക. 

വ്യവസായമേഖല തളർച്ച നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ ചെലവ് കുറയ്ക്കാൻ എല്ലാവരും പരിശ്രമിക്കുമ്പോൾ അതിനുള്ള ഏറ്റവും വലിയ സഹായമാണു തങ്ങൾ ചെയ്യുന്നത്. വ്യക്തികളും കമ്പനികളുമടക്കം, വ്യവസായ മേഖല തന്നെ ഇതിനോട് അനുകൂലമായ പ്രതികരണമാണ് നടത്തിയിട്ടുള്ളത്. ചെറിയ കമ്പനികളൊഴിച്ച് മറ്റെല്ലാ കെട്ടിടങ്ങളെയും ഇൗ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കും. അഞ്ച് മുതൽ ഏഴ് വർഷങ്ങളിൽ ഇൗ നിക്ഷേപം തിരിച്ചുപിടിക്കാനാകും. വെളിച്ചവിധാനങ്ങളിൽ 70 ശതമാനം, ശീതീകരണം, എലിവേറ്ററുകൾ, എസ്കലേറ്ററുകൾ തുടങ്ങിയവയിൽ 40 ശതമാനവും വൈദ്യുതോപയോഗം കുറച്ചു കൊണ്ടുവരാനാകും. 

മൊത്തമായി നോക്കുകയാണെങ്കിൽ 50% ഉൗർജോപയോഗം കുറയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  1996ൽ സ്ഥാപിതമായ കിങ്സ്റ്റൺ ഹോൾഡിങ്സ് ഷാർജ രാജ്യാന്തര വിമാനത്താവള ഫ്രീ സോണ്‍ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇവിടുത്തെ ഏറ്റവും വലിയ നിക്ഷേപകരാണ് ഇൗ കമ്പനി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA