ADVERTISEMENT

റിയാദ്∙ റമസാൻ പ്രമാണിച്ച് മക്കയിലെ ഹറം പള്ളിയിൽ കൂടുതൽ തീർഥാടകരെയും സന്ദർശകരെയും അനുവദിക്കുന്നു. 

അടുത്ത ആഴ്ച മുതൽ ദിവസേന 1.5 ലക്ഷം പേരെ പ്രവേശിപ്പിക്കാനാണ് തീരുമാനമെന്ന് ജനറൽ പ്രസിഡൻസി അഫയേഴ്സ് അറിയിച്ചു. 50,000 ഉംറ തീർഥാടകരെയും ഒരു ലക്ഷം സന്ദർശകരെയുമാണ് അനുവദിക്കുക. വാക്സീൻ എടുത്ത 65 വയസ്സുവരെയുള്ളവർക്കാണ് അനുമതി. താൽപര്യമുള്ളവർ തവക്കൽനാ ആപ്പിൽ റജിസ്റ്റർ ചെയ്ത് അനുമതി എടുക്കണം. ആഭ്യന്തര തീർഥാടകർക്കു പുറമെ ഗ്രീൻ രാജ്യക്കാരായ വിദേശികളെയും അനുവദിക്കും. ഇന്ത്യ ഉൾപ്പെടെ കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് വിമാന സർവീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ തീർഥാടനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com