ADVERTISEMENT

ദോഹ∙ ദോഹയിലെ എംഇഎസ് ഇന്ത്യൻ സ്‌കൂളിന്റെ പുതിയ ക്യാംപസ് അബു ഹമൂറിൽ തുറന്നു.

സിബിഎസ്ഇ പാഠ്യപദ്ധതിയിലുള്ള പുതിയ സ്‌കൂളിൽ 1,450 വിദ്യാർഥികളെ ഉൾക്കൊള്ളും. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ തുടങ്ങാൻ നിശ്ചയിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് വൈകിയതെന്ന് എംഇഎസ് പ്രസിഡന്റ് കെ.അബ്ദുൽ കരീം  വ്യക്തമാക്കി.

ഈ അധ്യയന വർഷത്തിൽ ഒന്നു മുതൽ എട്ടാം ഗ്രേഡ് വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിക്കുന്നത്. 12-ാം ഗ്രേഡ് വരെയുള്ള പഠനത്തിനായി സിബിഎസ്ഇയുടെ അനുമതി  തേടിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി അഹമ്മദ് ഇഷാം പറഞ്ഞു. 

ഡോ.മുഹമ്മദ് ഹനീഫ് ആണ് അബു ഹമൂർ ക്യാംപസിലെ പ്രിൻസിപ്പൽ. അത്യാധുനിക സൗകര്യങ്ങളാണ് സ്‌കൂളിലുള്ളത്. ഒന്നു മുതൽ 12-ാം ഗ്രേഡ് വരെ 8,000-11,000 റിയാൽ വരെയാണ് എംഇഎസിന്റെ ഫീസ് നിരക്ക്.സ്‌കൂൾ പ്രവേശനത്തിനും കൂടുതൽ വിവരങ്ങൾക്കും: 

https://www.mesisqatar.com/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com