ADVERTISEMENT

അബുദാബി∙ കഴിഞ്ഞ 2 ദിവസത്തിനു ശേഷം യുഎഇയിൽ വീണ്ടും പ്രതിദിന കോവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരത്തിൽ കൂടുതൽ ഇന്ന് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,112 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായും 2,191 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 3 പേർ മരിക്കുകയും ചെയ്തു. 

 

ഇതോടെ രാജ്യത്തെ ആകെ രോഗികൾ 4,78,131 ആയി. രോഗമുക്തി നേടിയവർ ആകെ–4,63,032. ആശുപത്രിയിൽ ചികിത്സയിലുള്ളവർ–13,576. ആകെ മരണം–1,523.  വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. യുഎഇയിൽ പുതുതായി 2,49,014 പേർക്കു കൂടി കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. 

 

കോവിഡ് രോഗികൾ റമസാനു മുൻപ് ഡോക്ടറെ കാണണം

 

കോവിഡ് രോഗികൾ റമാസാനു മുൻപ് ഡോക്ടറെ സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇതടക്കം റമസാനിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത റസ്റ്ററൻ്റ്, കഫെ ഉപഭോക്താക്കളെ മാറ്റിനിർത്തണമെന്ന് റാസല്‍ഖൈമ മുനിസിപാലിറ്റി അറിയിച്ചു. ഇത്തരം ഉപഭോക്താക്കളുടെ പണം തിരിച്ചുനല്‍കാൻ കടയുടമകൾ ബാധ്യസ്ഥരല്ല

 

കോവിഡ്: സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

 

യുഎഇയിൽ എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും  വേണം. ഇല്ലെങ്കിലും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ  600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com