ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ രാത്രി യാത്രാ വിലക്ക് അവസാനിച്ചു. റമസാന്‍ ഒന്നു വരെ വ്യാപാര വിലക്ക് മാത്രമായി തുടരും. റമസാനില്‍ രാത്രി ഒൻപതു മുതല്‍ പുലര്‍ച്ചെ നാലു വരെ കടകള്‍ പ്രവര്‍ത്തിക്കുന്നതും മറ്റു വാണിജ്യ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരവും സുപ്രീം കമ്മിറ്റി നിരോധിച്ചിട്ടുണ്ട്.

 

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഒമാനില്‍ രാത്രി വ്യാപാര - യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. ഇന്നു മുതല്‍ വ്യാപാര വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലെയും കോവിഡ് സ്ഥിതിയും ആരോഗ്യ സ്ഥാപനങ്ങളുടെ ശേഷിയും കണക്കിലെടുത്താണ് സുപ്രീം കമ്മിറ്റി തീരുമാനം. 

 

അതേസമയം, റമസാനില്‍ മസ്ജിദുകളില്‍ തറാവീഹ് നിസ്‌കാരവും പാടില്ല. മസ്ജിദുകളിലും ടെന്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമുള്ള ഇഫ്താര്‍ മീറ്റുകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com