ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ സന്ദര്‍ശന വീസക്കാര്‍ക്കു പ്രവേശന വിലക്ക് പ്രാബല്യത്തില്‍. വ്യാഴാഴ്ച ഉച്ചക്ക് 12 മുതലാണു സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നത്. കര, സമുദ്ര, വ്യോമയാന അതിര്‍ത്തികള്‍ വഴി സ്വദേശി പൗരന്‍മാര്‍, റസിഡന്‍സ് കാര്‍ഡുള്ളവര്‍, പുതിയ തൊഴില്‍, കുടുംബ വീസകളുള്ളവര്‍ എന്നിവര്‍ക്ക് മാത്രമാകും പ്രവേശനാനുമതി.

 

നേരത്തെ അനുവദിച്ച സന്ദര്‍ശന, ടൂറിസ്റ്റ്, എക്സ്പ്രസ് വീസകളില്‍ ആളുകള്‍ക്ക് ഇന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

 

എന്നാല്‍, ഏപ്രില്‍ അഞ്ചിന് മുൻപു റസിഡന്‍സ് വീസ അനുവദിച്ചവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം വിമാന കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ അറിയിച്ചു.

 

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ തൊഴില്‍, കുടുംബം, സന്ദര്‍ശനം, ടൂറിസ്റ്റ്, എക്സ്പ്രസ് വീസകളും അനുവദിക്കില്ല. എന്നാല്‍, ഏപ്രില്‍ അഞ്ചിന് മുമ്പ് തൊഴില്‍, ഫാമിലി ജോയിനിംഗ് വീസ ലഭിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com