ADVERTISEMENT

റിയാദ്∙സൗദിയുടെ വിവിധ പ്രവിശ്യകളിൽ തുടർ ദിവസങ്ങളിൽ താപനില കൂടുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രധാനമായും പടിഞ്ഞാറ്, മധ്യ, കിഴക്കൻ പ്രവിശ്യകളിൽ ഇത് അനുഭവപ്പെടും. മധ്യ, കിഴക്കൻ പ്രവിശ്യകളിലും പടിഞ്ഞാറൻ പ്രവിശ്യയിലെ ഉയർന്ന പ്രദേശത്തും പൊടിയോട് കൂടിയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതു ദൃശ്യപരത കുറക്കുമെന്നും അധികൃതർ പറഞ്ഞു. 

 

രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷമാണു പ്രതീക്ഷിക്കുന്നത്. തെക്കുപടിഞ്ഞാറൻ ഭാഗത്തും പടിഞ്ഞാറ് പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളിലും ഇടിമിന്നലും ഉണ്ടാകും. ഇന്ന് മക്കയിലെ കൂടിയ താപനില 41 ഉം കുറഞ്ഞത് 26 ഉം ആണ്. മദീനയിൽ 38-24, റിയാദ് 36-20, ജിദ്ദ 38-26, ദമാം 35-18, അബ്ഹ 27-15, തബൂക്ക് 31-15, ബുറൈദ 36-22, ഹയിൽ 34-20, അൽബാഹ 28-15  എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ ഉയർന്നതും താഴ്ന്നതുമായ താപനില. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com