ADVERTISEMENT

റിയാദ്∙പ്രാർഥനക്കെത്തുന്നവരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നു സൗദിയിൽ ഏഴിടങ്ങളിലായി ഏഴു പള്ളികൾ അടച്ചതായി ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. റിയാദ് പ്രവിശ്യയിൽ 6 ഉം മക്കയിൽ 4 ഉം ഖസീം, തബൂക്ക് എന്നിവിടങ്ങളിൽ 2 വീതവും കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, അൽബാഹ എന്നിവിടങ്ങളിൽ ഓരോ പള്ളികൾ വീതവുമാണ് അടച്ചത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ  ഇത്തരത്തിൽ 519 പള്ളികളാണു സൗദിയിൽ അടച്ചത്. ഇവയിൽ അണുവിമുക്ത നടപടികൾക്കു ശേഷം 490 പള്ളികൾ വീണ്ടും തുറന്ന് നൽകിയതായും അധികൃതർ അറിയിച്ചു. ഇന്ന് മാത്രം 15 പള്ളികൾ പുതുതായി തുറന്ന് നൽകി.

 

അൽ ഖസീം 5, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 3 വീതം, മദീനയിൽ 2, മക്കയിലും അൽജൗഫിലും ഒന്ന് വീതം എന്നിങ്ങനെയാണ് തുറന്നു നൽകിയ പള്ളികളുടെ കണക്ക്. പള്ളിയിലെ ജീവനക്കാരും പ്രാർഥനക്ക് എത്തുന്ന ആരാധകരും നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് അധികൃതർ ആവർത്തിച്ചു. മാസ്ക് ധരിക്കുക, മുസ്വല്ല കരുതുക, അകലം പാലിക്കുക എന്നിവയാണ് പ്രധാന മുൻകരുതൽ നടപടികൾ. സാമൂഹിക സുരക്ഷയും ആരോഗ്യവും പരിഗണിച്ചായിരിക്കണം പള്ളികളിലെ ഇടപെടലുകൾ എന്നും ബന്ധപ്പെട്ടവർ നിർദേശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com