ADVERTISEMENT

റിയാദ് ∙ സൗദിയിലെ ഷോപ്പിങ് മാളുകളിലും അനുബന്ധ സേവനങ്ങളിലും സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹ്‌മദ്‌ അൽ റാജിഹി അറിയിച്ചു. പരിമിതമായ തൊഴിലുകൾ മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. മാളുകളുടെ അഡ്മിനിസ്ട്രേഷൻ തൊഴിലുകൾ ഉൾപ്പെടെ മുഴുവൻ മേഖലകളും 100 ശതമാനം സ്വദേശികൾക്ക് നീക്കിവെക്കണമെന്ന് മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് നാലു മുതൽ പരിശോധന ആരംഭിക്കും. മാനേജ്‌മെന്റ ഓഫീസുകൾ കൂടാതെ മാളുകളിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റുകൾ, കഫേകൾ, വിൽപനശാലകൾ എന്നിവയിലും സ്വദേശിവത്കരണം വ്യാപകമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാന കേന്ദ്ര വിതരണ വിപണിയിലും ഇത് നടപ്പാകും. 

പുതിയ നടപടിയുടെ ഭാഗമായി സ്വദേശി വനിതകൾക്കും പുരുഷന്മാർക്കുമായി പുതിയ 51000 തൊഴിലുകൾ സൃഷ്ടിക്കാനാണ് പദ്ധതി. വാണിജ്യ സ്ഥാപനങ്ങളും ഉടമകളും നിർദേശം പൂർണമായി പാലിക്കേണ്ടതുണ്ടെന്നും ലംഘനങ്ങൾക്ക് ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. വിശദ വിവരങ്ങൾക്ക് തൊഴിലുടമകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാനും അദ്ദേഹം നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com