ADVERTISEMENT

ദുബായ് ∙ റമസാനോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി കശാപ്പ് ശാലകളും സജ്ജമാക്കി. ഇതിനൊപ്പം വീടുകളിൽ മാംസം എത്തിക്കുന്നതിന് അൽ മവാഷി, തുർക്കി, ഷഹാബ് അൽ ഫ്രീജ്, ധബായിയ അൽദാർ, അൽ അനൗദ് സ്‌ലോട്ടേഴ്സ് എന്നീ ആപ്പുകളും തയാറാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

ആളുകൾക്ക് നേരിട്ടും കശാപ്പ് ശാലകളിൽ ചെന്ന് മാംസം വാങ്ങാം. വെള്ളിയാഴ്ച പ്രാർഥനാ നേരം ഒഴികെ രാവിലെ എട്ടു മുതൽ വൈകിട്ടു നാലുവരെ ഇവ പ്രവർത്തിക്കും. 

മാസ്ക് ധരിച്ചും  അകലം പാലിച്ചും മാത്രമേ പ്രവേശനം അനുവദിക്കൂ. അറവ് ശാലകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുമെന്നും ഉന്നത നിലവാരത്തിലാണ് ഇവ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കുമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com