ADVERTISEMENT

കുവൈത്ത് സിറ്റി∙ കോവിഡ് പ്രതിരോധത്തിൽ കുവൈത്തിന്റെ പ്രവർത്തനങ്ങൾക്ക് യു‌എന്നിന്റെ പ്രശംസ. കോവിഡ് ആരംഭം മുതൽ രാജ്യം സ്വീകരിച്ച സമീപനം ആശാവഹമാണെന്നും യു‌എൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും റസിഡന്റ് കോ-ഓർഡിനേറ്ററുമായ ഡോ.താരീഖ് അൽ ഷെയ്ഖ് പറഞ്ഞു. 

സുരക്ഷ ഉറപ്പാക്കുന്നതിന് രാജ്യാന്തര പ്രോട്ടോക്കോളും മുന്നറിയിപ്പുകളും പ്രാവർത്തികമാക്കുന്നതിൽ കുവൈത്ത് ശ്രദ്ധിക്കുന്നു. 

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹ് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യസംവിധാനങ്ങൾ മികച്ച നടപടികളാണ് സ്വീകരിച്ചത്.  ആശുപത്രികളിലെ സൗകര്യം വർധിപ്പിച്ചും ഫീൽഡ് ആശുപത്രികളും പരിശോധനാ കേന്ദ്രങ്ങളും ഒരുക്കിയും പ്രതിരോധം ശക്തമാക്കാൻ കുവൈത്ത് ശ്രദ്ധിച്ചു. 

മുന്നറിയിപ്പുകൾ പാലിക്കാൻ സ്വദേശികളും വിദേശികളും തയാറായി. വാക്സീൻ സ്വീകരിക്കാനും കൂടുതൽ പേരും തയാറായെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com