ADVERTISEMENT

ദുബായ് ∙ യുഎഇ വീസ വാഗ്ദാനം ചെയ്ത് വ്യാജ വെബ് സൈറ്റുകൾ വ്യാപകം. സന്ദർശക, ടൂറിസ്റ്റ് വീസകൾക്ക് പുറമേ ഗോൾഡൻ വീസകളും നൽകാമെന്നാണ്  അറബിക്കിലും ഇംഗ്ലിഷിലുമുള്ള ഓൺലൈൻ പരസ്യങ്ങൾ. 3 മാസം കാലാവധിയുള്ള ടൂറിസ്റ്റ്, വിസിറ്റ് വീസകൾ മുതൽ തൊഴിൽ വീസ വരെ തരപ്പെടുത്താമെന്ന് സമൂഹമാധ്യമങ്ങൾ വഴി പരസ്യം വരുന്നുണ്ട്. 

ഫ്രീ വീസയെന്ന വാഗ്ദാനവും ചിലർ നൽകുന്നു. വിമാനത്താവളത്തിൽ സ്വീകരിച്ച് താമസ സ്ഥലത്ത് എത്തിക്കുമെന്നാണു മറ്റൊരു വാഗ്ദാനം. പരസ്യങ്ങളിലെ അപകടം തിരിച്ചറിഞ്ഞ് വിവിധ കോൺസലേറ്റുകൾ പൗരന്മാർക്ക് ബോധവൽക്കരണം നൽകിത്തുടങ്ങി. പരസ്യങ്ങളിൽ വീണ് ചതിയിൽപ്പെടരുതെന്നു മുന്നറിയിപ്പു നൽകി. 

ഫ്രീ വീസയില്ല

യുഎഇയിൽ 'ഫ്രീ വീസ' എന്നൊരു സംവിധാനം ഇല്ലെന്ന് അധികൃതർ.  തൊഴിൽ വീസയ്ക്ക് തൊഴിലാളികളിൽ നിന്നു പണം ഈടാക്കാൻ പാടില്ലെന്നാണ് ചട്ടം. തൊഴിലുടമയാണ് ചെലവുകൾ വഹിക്കേണ്ടത്. അംഗീകൃത മാർഗങ്ങളിലൂടെ മാത്രമേ വീസ അപേക്ഷകൾ നൽകാവൂ എന്നും അറിയിച്ചു. 

വിസിറ്റ് വീസയിൽ ജോലി ചെയ്താൽ നടപടി

വ്യാജ സൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണം. വിമാനക്കമ്പനികൾ, ഹോട്ടലുകൾ, വിനോദ സഞ്ചാര മേഖലയിലെ കമ്പനികൾ എന്നിവ മുഖേന വിവിധ വീസകൾ നൽകുന്നുണ്ട്. ടൂറിസ്റ്റ്, വിസിറ്റ് വീസകളിൽ തൊഴിലെടുത്താൽ വൻ തുക പിഴയും നാടുകടത്തലുമാണ് ശിക്ഷ.

ഫെഡറൽ താമസകുടിയേറ്റ വകുപ്പ് കഴിഞ്ഞവർഷമാണ്  ഗോൾഡൻ വീസ നൽകാൻ തുടങ്ങിയത്. വിദഗ്ധർക്കും സംരംഭകർക്കും വ്യവസായികൾക്കുമാണ് ഗോൾഡൻ വീസ. വിവരങ്ങൾക്ക്: https:/‏‏‏‏‏‏‏‏/‏‏‏‏‏‏‏‏business.goldenvisa.ae.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com