ADVERTISEMENT

അബുദാബി∙ റമസാൻ പ്രമാണിച്ച് ദിവസേന നിർധനരായ 8000 പേർക്കു ഇഫ്താർ വിഭവങ്ങൾ നൽകുമെന്ന് പ്രമുഖ ജീവകാരുണ്യ സംഘടനയായ ദാർ അൽ ബിർ സൊസൈറ്റി അറിയിച്ചു.

1600 പേർക്കു പെരുന്നാൾ പുടവ എത്തിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം ഒരു കോടി ആളുകൾക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയിലും സൊസൈറ്റി പങ്കെടുത്തിരുന്നു. കോവി‍ഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം എത്തിക്കുകയാണ് ലക്ഷ്യമെന്ന്. കമ്യൂണിക്കേഷൻ മേധാവി ലെവിസ് ബള്ളോക്ക് പറഞ്ഞു.  

ഇഫ്താർ വിഭവങ്ങൾക്കു പുറമെ 1000 പേർക്കു ഭക്ഷ്യകിറ്റും 7000 പേർക്കു ഫിത്ർ സക്കാത്തും വർഷത്തിൽ നൽകുന്നു.  സകാത്ത്, ഫിത്ർ സകാത്ത് എന്നിവയും ശേഖരിച്ചു നിർധനർക്കു വിതരണം ചെയ്യുന്നു.

ദാർ അൽ ബിർ സൊസൈറ്റ് സ്മാർട്ട് ആപ്പ് വഴിയോ സർവീസ് സെന്ററിലൂടെയോ ഇവ നൽകാം. സർക്കാർ അംഗീകൃത കേന്ദ്രങ്ങളിലൂടെ മാത്രമേ സഹായം നൽകാവൂ. 

നിയമം ലംഘിച്ച് പണപ്പിരിവ് നടത്തുന്നവർക്കു ഒരു ലക്ഷം ദിർഹമാണ് (20 ലക്ഷം രൂപ) പിഴ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com