ADVERTISEMENT

ദുബായ് ∙ നൂതന സംവിധാനങ്ങളോടെ പൊതു പാർക്കുകൾ നവീകരിക്കാൻ പദ്ധതി. ദുബായ് 2040 മാസ്റ്റർ പ്ലാൻ അനുസരിച്ചു സന്ദർശകർക്ക് ഉല്ലാസത്തിനും ഒത്തുചേരലിനും കൂടുതൽ സൗകര്യങ്ങളൊരുക്കും. 

ബ്രാൻഡ് ദുബായിയുടെ സഹകരണത്തോടെ ഹരിത മേഖലകൾ വ്യാപിപ്പിക്കുകയും ഉല്ലാസത്തിനും കായിക വിനോദങ്ങൾക്കുള്ള സംവിധാനങ്ങൾ വിപുലമാക്കുകയും ചെയ്യുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു. പാർക്കിന്റെ ഘടനയിലടക്കം മാറ്റം വരുത്തി പുതിയ തലമുറയുടെ അഭിരുചികൾക്ക് യോജിച്ചവിധമാക്കും. ഇതുവഴി കൂടുതൽ സന്ദർശകരെ ആകർഷിക്കാമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com