ADVERTISEMENT

ദോഹ ∙ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു. രാത്രി കാലങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് പണവും മൂല്യമേറിയ സാധനങ്ങളുമാണ് പ്രതി മോഷ്ടിച്ചിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.

പിടിയിലായ അറബ് പൗരന്റെ പക്കല്‍ നിന്ന് മോഷണ വസ്തുക്കളും മോഷണത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തു. വില്‍പനശാലകളില്‍ അലാറ സംവിധാനങ്ങള്‍ സ്ഥാപിക്കാനും നിരീക്ഷണ ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഉടമകളോട് അധികൃതര്‍ നിര്‍ദേശിച്ചു. രാത്രികാലങ്ങളില്‍ വില്‍പനശാലകളില്‍ പണം സൂക്ഷിക്കരുതെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com