ADVERTISEMENT

ദോഹ∙വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് അധികം താമസിയാതെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ കോവിഡ് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാൻ ഡോ.അബ്ദുല്ലത്തീഫ് അൽഖാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

വാക്‌സീൻ എടുത്തവരുൾപ്പെടെ രാജ്യത്തെ മുഴുവൻ ജനങ്ങളും കോവിഡ് മുൻകരുതൽ പാലിക്കുന്നതിൽ അടുത്ത രണ്ടു മുതൽ നാല് ആഴ്ചകളിൽ കൂടുതൽ ഉത്തരവാദിത്തബോധത്തോടെയും ജാഗ്രതയോടെയും പെരുമാറിയാൽ നിലവിലെ കോവിഡ് വ്യാപനവും മരണങ്ങളും കുറയ്ക്കാൻ കഴിയുമെന്നും ഡോ.അൽഖാൽ ചൂണ്ടിക്കാട്ടി.   ‌

വ്യാപനം കുറഞ്ഞാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവു നൽകുകയുള്ളു. കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കർശനമാക്കിയിട്ടും കോവിഡ് സംഖ്യ വർധിച്ചാൽ കൂടുതൽ കനത്ത നിയന്ത്രണങ്ങളിലേക്ക് പ്രവേശിക്കുമെന്നുള്ള മുന്നറിയിപ്പും ഡോ.അൽഖാൽ നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com