ADVERTISEMENT

ദോഹ∙വൊക്വോദിന്റെ ഫഹെസ് കേന്ദ്രങ്ങളിൽ ഇനി മുതൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധന ഉണ്ടാകില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വൊക്വോദ് അധികൃതർ.

ഫഹെസ് കേന്ദ്രങ്ങളിൽ വാഹന പരിശോധന നിർത്തിയതായുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ സ്ഥിരീകരണം. വൊക്വോദിന്റെ ഔദ്യോഗിക കമ്യൂണിക്കേഷൻ ചാനലുകൾ അല്ലെങ്കിൽ ഗതാഗത വകുപ്പിൽ നിന്നുള്ള വാർത്തകളിൽ മാത്രമേ ഉപഭോക്താക്കൾ തേടാവൂയെന്നും അധികൃതർ ഓർമപ്പെടുത്തി.

കഴിഞ്ഞ വർഷം കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഫഹെസ് കേന്ദ്രങ്ങളിൽ ഏതാനും മാസങ്ങൾ വാഹനപരിശോധനകൾ നിർത്തിവച്ചിരുന്നു. 

അതേസമയം വൊക്വോദിന്റെ സീലൈനിലെ ഫഹെസ് മൊബൈൽ സ്റ്റേഷൻ അടച്ചു. ഭാരം കുറഞ്ഞ വാഹനങ്ങളുടെയും ക്വാദ് വാഹനങ്ങളുടെയും സാങ്കേതിക പരിശോധന സേവനങ്ങളാണ് സ്റ്റേഷനിൽ നൽകിയിരുന്നത്. ഉപഭോക്താക്കൾ മറ്റ് ഫഹെസ് കേന്ദ്രങ്ങളുടെ സേവനം തേടണമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com