ADVERTISEMENT

ദുബായ്∙ സ്വകാര്യ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന്  മാനവ വിഭവശേഷി–സ്വകാര്യവത്കരണ മന്ത്രാലയം   നിർദേശിച്ചു. തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ദേശീയ വേതന സംരക്ഷണ സംവിധാനത്തിന്റെ ചട്ടക്കൂടിനു കീഴിൽ വരുന്ന എല്ലാ കമ്പനികളും നിർദേശം കർശനമായി പാലിക്കണം.

കോവിഡ്-19 മൂലമുണ്ടായ വെല്ലുവിളികളിലൊന്ന് ശമ്പളം കൃത്യമായി നൽകുന്നില്ല എന്നതാണ്. മഹാമാരി മൂലമുണ്ടായ പ്രതിസന്ധി രാജ്യാന്തര തൊഴിൽ വിപണികളെ പ്രതികൂലമായി ബാധിക്കുകയും സ്വകാര്യമേഖലയിലെ കമ്പനികൾക്ക് അവരുടെ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ശേഷി കുറയ്ക്കുകയും ചെയ്തു. അതിനാൽ, ഓരോ ജീവനക്കാരന്റെയും ഇൻഷുറൻസ് പോളിസി കവറേജ് അവരുടെ ജീവനക്കാരുടെ വേതനം നൽകാൻ പ്രതിജ്ഞാബദ്ധമല്ലാത്ത സ്ഥാപനങ്ങളിൽ 120 ദിർഹത്തിൽ നിന്ന് 250 ദിർഹമായി ഉയരും. 

പുതിയ ഇൻഷുറൻസ് പോളിസി ശമ്പള പരിരക്ഷാ സമ്പ്രദായമനുസരിച്ച്  തൊഴിൽ സ്ഥിരത നിലനിർത്തുന്നതിനും ജീവനക്കാരുടെ വേതനത്തിൽ അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി 30 മാസത്തേയ്ക്ക്  ജീവനക്കാരുടെ സാമ്പത്തിക അവകാശങ്ങൾ ഉൾക്കൊള്ളുന്നു. തൊഴിൽ ബന്ധങ്ങൾ നിയന്ത്രിക്കുന്നതിനെക്കുറിച്ചും അതിന്റെ ഭേദഗതികളെയും അനുബന്ധ പ്രമേയങ്ങളെയും കുറിച്ച് 1980 ലെ ഫെഡറൽ നിയമം നമ്പർ 8 ൽ പറഞ്ഞിട്ടുള്ള ഇൻഷുറൻസ് പോളിസി എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ ഉറപ്പാക്കും. ഇൻഷുറൻസ് പരിരക്ഷാ കാലയളവിൽ അവരുടെ അഭാവം റിപ്പോർട്ട് ചെയ്യുന്നതിലൂടെ, ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന തൊഴിലാളികൾക്കുള്ള യാത്രാ വിമാന ടിക്കറ്റിന്റെ മൂല്യം പോളിസി പരിരക്ഷിക്കും. ഒരു തൊഴിലാളിയുടെ മരണം സംഭവിച്ചാൽ അവരുടെ മൃതദേഹം കൊണ്ടുപോകാനുള്ള ചെലവുകളും  വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com