ADVERTISEMENT

റിയാദ് ∙ സർക്കാർ സേവനങ്ങൾ ഞൊടിയിടയിൽ ജനങ്ങളിൽ എത്തിക്കുന്നതിന് ആഭ്യന്തര മന്ത്രലയം പുറത്തിറക്കിയ അബ്ഷിർ പോർട്ടലിൽ നിന്നെന്ന വ്യാജേന പ്രചരിക്കുന്ന സന്ദേശങ്ങളും പ്രചാരണങ്ങളും കരുതിയിരിക്കണമെന്ന് അധികൃതർ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഇങ്ങനെ സംശയാസ്പദമായ രീതിയിൽ സന്ദേശങ്ങൾ ലഭിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ സംവിധാനം ഉപയോഗിക്കുന്നവർ ലിങ്കുകളുടെ സാധുത ഉറപ്പ് വരുത്തണം. 

അബ്ഷിർ ആപ്ലിക്കേഷൻ മുഖേനയോ അഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേനയോ സേവനങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ പറഞ്ഞു. മന്ത്രാലയത്തിന്റെ പോർട്ടലിലേക്ക്  https://www.moi.gov.sa/wps/portal/Home/ എന്ന ലിങ്കും അബ്ഷിർ സേവനങ്ങൾക്ക് https://www.absher.sa/portal/landing.html എന്ന ലിങ്കും ഉപയോഗിക്കാനും വഞ്ചനക്കെതിരെ ജാഗ്രതയുണ്ടാകണെമന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com