ADVERTISEMENT

ദോഹ∙ പ്രവാസി മലയാളികളുടെ, പ്രത്യേകിച്ചും വടക്കൻ മലബാറുകാരുടെ  ഇഫ്താർ വിഭവങ്ങളിൽ ഇടം പിടിച്ച പുതുരുചികളിലൊന്നാണ് ബീഫ് ബോൾസ് അഥവാ ബീഫ് ഉണ്ണിയപ്പം.

seba
സെബ സലീം.

ഉണ്ണിയപ്പചട്ടിയിൽ ഉണ്ണിയപ്പത്തിന്റെ ആകൃതിയിൽ ഉണ്ടാക്കിയെടുക്കുന്നതിനാൽ ബീഫ് ഉണ്ണിയപ്പം എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഉണ്ണിയപ്പം പോലെ മധുരമാണെന്ന് തെറ്റിദ്ധരിക്കേണ്ട. കട്‌ലറ്റ് പോലെ നല്ല എരിവുള്ള, സ്വാദൂറും വിഭവമാണിത്.

ഉണ്ടാക്കുന്ന വിധം


250 ഗ്രാം ബീഫ് വൃത്തിയാക്കി കഷണങ്ങളാക്കി ഒരു പ്രഷർ കുക്കറിൽ 1/2 ടീസ്പൂൺ ഉലുവ, രണ്ടു തണ്ടു കറിവേപ്പില, ഒരു ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകു പൊടി, പാകത്തിന് ഉപ്പ് , ആവശ്യമായ അളവ് വെള്ളം എന്നിവയെല്ലാം ചേർത്ത് ഒരു 90 ശതമാനം വേവിച്ചെടുക്കണം.

തണുത്തു കഴിയുമ്പോൾ മിക്‌സിയിലോ ബ്ലെൻഡറിലോ അരച്ചെടുത്ത് മാറ്റി വയ്ക്കണം. നല്ലതു പോലെ അരച്ചെടുക്കാതെ ഒരു പകുതി പേസ്റ്റു രൂപത്തിലാക്കിയാൽ മതി. ഒരു ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി അതിലേയ്ക് രണ്ടു സവാള, രണ്ടു പച്ചമുളക്, ചെറിയ കഷണം ഇഞ്ചി എന്നിവയെല്ലാം അരിഞ്ഞതും ഒരു തണ്ടു കറിവേപ്പിലയും കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കണം.

ഇതിലേക്ക് 1/2 ടീസ്പൂൺ മുളകുപൊടി ചേർത്ത ശേഷം ഒരു കപ്പ് മല്ലിയില അരിഞ്ഞതും ചേർത്ത് ഒരു മിനിറ്റ് നന്നായൊന്ന് വഴറ്റിയെടുക്കാം. അരച്ചുവച്ച ബീഫ് മിശ്രിതം ചേർത്ത് ബീഫും മസാലകളും കൂടി യോജിക്കുന്നത് വരെ ഒന്നോ രണ്ടോ മിനിറ്റ് വഴറ്റിയ ശേഷം തീ ഓഫാക്കാം. ഒരു പാത്രമെടുത്ത് അതിലേക്ക് മൂന്നു മുട്ട പൊട്ടിച്ചൊഴിച്ച ശേഷം അതിലേക്ക് ബീഫ് കൂട്ട് ചേർത്തു നന്നായി യോജിപ്പിച്ചെടുക്കണം. ഉപ്പ് വേണമെങ്കിൽ പാകത്തിന് ചേർക്കാം.

ഉണ്ണിയപ്പ ചട്ടിയിൽ എണ്ണ പുരട്ടിയ പാത്രം ചൂടായ ശേഷം ഓരോ കുഴികളിലും ചെറിയ അളവിൽ ബീഫ് മിശ്രിതം നിറയ്ക്കണം. ഉണ്ണിയപ്പം ചുട്ടെടുക്കുന്നതു പോലെ ഇരുവശവും ചുട്ടെടുക്കാം. ചെറിയ തീയിൽ വേണം ഉണ്ടാക്കാൻ്. സലാഡോ പുതിനയോ മല്ലിയിലയോ ഉപയോഗിച്ചുള്ള ചട്‌നിയോ അല്ലെങ്കിൽ തക്കാളി സോസിനൊപ്പമോ ചൂടോടെ ബീഫ് ഉണ്ണിയപ്പം കഴിയ്ക്കാം.

തയാറാക്കിയത്, സെബ സലീം അഡ്മിനിസ്‌ട്രേഷൻ സെക്രട്ടറി, നെഫ്രോളജി വകുപ്പ്, ഹമദ് മെഡിക്കൽ  കോർപറേഷൻ. സ്വദേശം: പെരിന്തൽമണ്ണ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com