ADVERTISEMENT

കുവൈത്ത് സിറ്റി∙ കോവിഡ് മഹാമാരിക്കെതിരെ കുവൈത്തിന്റെ പോരാട്ടം എന്ന പ്രമേയത്തിൽ കുവൈത്ത് തപാൽ സ്റ്റാം‌പ് ഇറക്കി. തപാൽ വിഭാഗം, കുവൈത്ത് ഫിലാറ്റലിക് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ  വാർത്താവിനിമയ മന്ത്രാലയമാണ് സ്റ്റാം‌പ് ഇറക്കിയത്.

അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ‌റെയും കോവിഡ് കാലത്ത് വിദേശത്ത് നിന്നു സ്വദേശികളെ തിരിച്ചെത്തിച്ച കുവൈത്ത് എയർവേയ്സ് വിമാനത്തിന്റെയും ചിത്രമാണ് സ്റ്റാം‌പിൽ ആലേഖനം ചെയ്തിട്ടുള്ളത്.

ബാഹ്യ അപകടങ്ങളിൽ നിന്ന് കുവൈത്തിന്റെ രക്ഷ പ്രതിഫലിപ്പിക്കുംവിധം കുവൈത്ത് ഗേറ്റ്, സമീപത്ത് പൊലീസും നാഷനൽ ഗാർഡും സൈന്യവും ആരോഗ്യ പ്രവർത്തകരും റെഡ് ക്രസന്റ് സൊസൈറ്റി അംഗങ്ങളും സ്റ്റാം‌പിലുണ്ട്. മഹാമാരിക്കാലത്ത് അവരൊക്കെ നടത്തിയ സന്നദ്ധപ്രവർത്തനങ്ങളാണ് അതുവഴി തെളിയിക്കുന്നത്. 150 ഫിൽ‌സ് ആണ് സ്റ്റാം‌പിന്റെ വില.

50000 സ്റ്റാം‌പ് ആണ് വിപണിയിൽ ഇറക്കിയത്. കുവൈത്ത് ഫിലാറ്റലിക് സൊസൈറ്റി അംഗം ജാബർ അബ്ദുൽ അലി അൽ ഹിന്ദാൽ ആണ് സ്റ്റാം‌പ് രൂപകൽ‌പന ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com