ADVERTISEMENT

അബുദാബി∙ ഫൈസർ വാക്സീന് അബുദാബി ആരോഗ്യവിഭാഗം അംഗീകാരം നൽകി. അബുദാബി സിറ്റി, അൽഐൻ, അൽദഫ്റ എന്നിവിടങ്ങളിലായി 11 കേന്ദ്രങ്ങളിൽ ലഭ്യമായ വാക്സീൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ലഭിക്കുക.

വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവർ, മറ്റു വാക്സീൻ എടുത്തവർ, ഗർഭിണികൾ, അലർജിയുള്ളവർ, 16 വയസ്സിനു താഴെയുള്ളവർ, ആരോഗ്യപ്രശ്നം മൂലം  മെഡിക്കൽ സംഘം വാക്സീനെടുക്കരുതെന്നു നിർദേശിച്ചവർ എന്നിവർക്കു വാക്സീൻ നൽകില്ല.

സിനോഫാമിനു ശേഷം അബുദാബിയിൽ അംഗീകരിക്കുന്ന മൂന്നാമത്തെ വാക്സീനാണ് ഫൈസർ.  യുഎഇയിൽ മൂന്നാംഘട്ട പരീക്ഷണം നടത്തിയ റഷ്യയുടെ സ്ഫുട്നിക്–5 വാക്സീനും അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.

വാക്സീൻ ബുക്കിങ്

∙ സേഹ ക്ലിനിക് 800 50  

∙ മുബാദല ക്ലിനിക് 800 4959

∙ ഇമെയിൽ MCV@telemed.ae

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com